ഗാസയിൽ വാക്സിനേഷൻ കേന്ദ്രത്തിന് നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
Sunday, November 3, 2024 5:44 AM IST
ജനീവ: ഗാസ വാക്സിനേഷൻ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്. വടക്കൻ ഗാസയിലെ ഷെയ്ഖ് റദ്വാൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റവരിൽ നാലുപേർ കുട്ടികളാണ്. പോളിയോ വാക്സിനേഷനായി രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ആക്രമണത്തെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അപലപിച്ചു.