മഹാരാഷ്ട്രയിലേക്ക് ഭരണകക്ഷി നേതാക്കൾ പണമൊഴുക്കുന്നുവെന്ന് ശരദ് പവാർ
Sunday, November 3, 2024 4:55 AM IST
മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കായി സംസ്ഥാനത്തേക്ക് പണം എത്തിക്കുന്നതായി എൻസിപി നേതാവ് ശരദ് പവാർ. പോലീസ് വാഹനങ്ങളുൾപ്പെടെ ഭരണകക്ഷി നേതാക്കൾക്ക് പണമെത്തിക്കാൻ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേരിൽ നിന്ന് ഇത് സംബന്ധിച്ച വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ശരദ് പവാർ വ്യക്തമാക്കി.