തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സ് അ​ട്ടി​മ​റി​ച്ച​ത് സി​പി​എം - ബി​ജെ​പി ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. കേ​സി​ൽ നി​ര​പ​രാ​ധി​യാ​ണെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍റെ വാ​ദം ക​ള്ള​മാ​ണ്.

41 കോ​ടി 40 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നു​വെ​ന്നും ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ച്ച​ത് കെ.​സു​രേ​ന്ദ്ര​നാ​ണെ​ന്നും പോ​ലീ​സി​ന്‍റെ ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ വ്യ​ക്ത​മാ​യ​താ​ണ്. എ​ന്നി​ട്ടും ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ കേ​സെ​ടു​ക്കാ​ൻ ഇ​ഡി ത​യാ​റാ​യി​ല്ല.

എ​ത് ആ​രോ​പ​ണം വ​ന്നാ​ലും അ​തി​ന് പി​ന്നാ​ലെ പാ​യു​ന്ന ഇ​ഡി കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ പൂ​ർ​ണ നി​ശ​ബ്ദ​ത പാ​ലി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നാ​യി സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ഇ​ത് ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.