സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ ഒറ്റ തന്തയല്ല, കോണ്ഗ്രസ് എന്ന തന്ത കൂടിയുണ്ട്: മന്ത്രി റിയാസ്
Thursday, October 31, 2024 10:31 AM IST
കൊച്ചി: സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിൽ, ആ അർഥത്തിൽ മറുപടി പറയാൻ ആഗ്രഹിക്കുന്നവരല്ല സിപിഎമ്മെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അത് സിനിമ ഡയലോഗിൽ പറ്റും. രാഷ്ട്രീയത്തിൽ പറ്റില്ല. വ്യക്തിപരമായി ഇത്തരം ഭാഷ ഉപയോഗിക്കുന്നതിനോട് സിപിഎമ്മിനു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി കേന്ദ്രമന്ത്രി എന്ന നിലയിൽ പറഞ്ഞിട്ടും എന്താണ് ഒന്നും പറയാത്തത് എന്ന് പ്രതിപക്ഷ നേതാവും കെ.സി. വേണുഗോപാലും ചോദിക്കുകയാണ്. ആരാണ് സുരേഷിനെ കേന്ദ്രമന്ത്രിയാക്കിയതെന്ന് റിയാസ് ചോദിച്ചു.
തൃശൂരിൽ എങ്ങനെയാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിൽ ജയിച്ചതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിയായത്. കോണ്ഗ്രസ് വോട്ട് മറിച്ചു കൊടുത്തതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്.
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ ഒറ്റതന്തയല്ല, കോണ്ഗ്രസ് എന്ന തന്ത കൂടിയുണ്ട്. അവരാണ് പറയുന്നത് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് മറുപടി പറയുന്നില്ലായെന്ന്.
യുഡിഎഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു.