അമേരിക്കയിൽ ഭൂചലനം; ആളപായമില്ല
Thursday, October 31, 2024 5:06 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് ശക്തമായ ഭൂചലനം. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഒറിഗോൺ സംസ്ഥാനത്തെ ബാൻഡൻ നഗരത്തിൽ നിന്ന് 173 മൈൽ (279 കിലോമീറ്റർ) അകലെ പസഫിക് സമുദ്രത്തിന് താഴെയുള്ള ഒരു ഫോൾട്ട് ലൈനിലാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.