കോ​ഴി​ക്കോ​ട്: നീ​ലേ​ശ്വ​ര​ത്ത് ഉ​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 101 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ. ഇ​തി​ൽ 80 പേ​ർ വാ​ർ​ഡു​ക​ളി​ലും 21 പേ​ർ ഐ​സി​യു​വി​ലു​മാ​ണ്. ഐ​സി​യു​വി​ൽ ഉ​ള്ള​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​വും ഏ​ഴ് പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്.

പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റ് പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട്ടെ മിം​സ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ല്ലാ സ​ഹാ​യ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സ വ​ള​രെ ഗൗ​ര​വ​മാ​യി​ത്ത​ന്നെ ന​ട​ക്കു​ന്നു​ണ്ട്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്‌ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.