ബാലൺ ഡി ഓർ പുരസ്കാരം റോഡ്രിക്ക്
Tuesday, October 29, 2024 5:08 AM IST
പാരീസ്: ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്ക്. മികച്ച വനിതാ താരമായി ബാഴ്സലോണയുടെ അസ്റ്റാന ബോൺമറ്റിയെ തെരഞ്ഞെടുത്തു.
യുവേഫയുമായി സഹകരിച്ച് ഫ്രഞ്ച് മാഗസിൻ ഫ്രാൻസ് ഫുട്ബോൾ സംഘടിപ്പിച്ച പാരീസിൽ നടന്ന ചടങ്ങിലാണ് റോഡ്രിക്ക് അവാർഡ് സമ്മാനിച്ചത്. വിനീഷ്യസ് ജൂനിയർ, ഡാനി കാർവാജൽ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരടങ്ങിയ റയൽ മാഡ്രിഡ് ത്രയത്തെ മറികടന്നാണ് റോഡ്രിയെ തേടി പുരസ്കാരമെത്തിയത്.
യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.