കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 26 എ​ഫ്‌​ഐ​ആ​റു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. 10 കേ​സു​ക​ളി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ട്ടു കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളു​ടെ പേ​രു​ക​ളു​ണ്ട്. 18 കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളു​ടെ പേ​ര് ഇ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​ദ്ര​വെ​ച്ച ക​വ​റി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. സി​നി​മാ നി​യ​മ​നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ക​ര​ട് ത​യ്യാ​റാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച ജ​സ്റ്റി​സ് ജ​യ​ശ​ങ്ക​ര്‍ ന​ന്പ്യാ​ർ, സി.​എ​സ്.​സു​ധ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ന്പൂ​ർ​ണ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ മൊ​ഴി​ക​ളി​ല്‍ പ​ല​തും ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ഡി​വി​ഷ​ന്‍ ബ​ഞ്ച് ക​ഴി​ഞ്ഞ ത​വ​ണ നി​രീ​ക്ഷി​ച്ചി​രു​ന്നു.

തെ​ളി​വു​ക​ളും കൃ​ത്യ​മാ​യ പ​രാ​തി​ക​ളും ഉ​ണ്ടെ​ങ്കി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു