പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം: സുരേഷ് ഗോപി
Monday, October 28, 2024 7:07 PM IST
തൃശൂർ: പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരപ്രേമികളെ പോലീസ് തല്ലിയത് ചോദിക്കാനാണ് താൻ അവിടെ പോയത്. പൂരനഗരിയിൽ ആംബുലൻസിൽ പോയിട്ടില്ല. സ്ഥലത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ചേലക്കരയിലൂടെ കേരളം ബിജെപി എടുക്കും. ബിജെപിയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോര കൊടിയെന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീൻ ബാബു വിഷയം ഉയർത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സർക്കാർ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.