തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
Monday, October 28, 2024 5:58 PM IST
തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെടിക്കെട്ട് മാത്രമാണ് വൈകിയെതെന്നും ആവർത്തിച്ച് വിശദികരണകുറിപ്പിറക്കി മുഖ്യമന്ത്രിയുടെ ഓഫീസ്.
പൂരം പാടെ കലങ്ങിപ്പോയെന്നത് അതിശയോക്തികരമായ പ്രചാരണമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. പൂരം കലങ്ങിയെന്നല്ല കലക്കാൻ ശ്രമം നടന്നും എന്നാണ് അന്നും ഇന്നും നിലപാടെന്നും വിശദീകരണം.
പൂരം കലങ്ങിയെന്നത് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഉദ്യോഗസ്ഥ തലത്തിൽ അനാസ്ഥയുണ്ടെങ്കിൽ അർഹമായ ശിക്ഷ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.