പാ​ല​ക്കാ​ട്: ഉ​റ​ക്ക​ത്തി​ൽ പോ​ലും ബി​ജെ​പി​ക്കെ​തി​രെ പ​റ​യാ​തി​രി​ക്കാ​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഗു​ളി​ക ക​ഴി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് "പ്രാ​ണി'​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യു​ണ്ടാ​വു​മെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ നി​ന്നും ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് മു​മ്പും ആ​ളു​ക​ൾ വ​ന്നി​ട്ടു​ണ്ട്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ഭാ​ഷ ക​ട​മെ​ടു​ത്ത് പ​റ​ഞ്ഞാ​ൽ ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് പ്രാ​ണി​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യു​ണ്ടാ​കും. കോ​ൺ​ഗ്ര​സി​ലെ മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ൾ ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് എ​ത്തും.

കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ല​ക്കാ​ട്ടെ കോ​ൺ​ഗ്ര​സി​ന്‍റെ ക​ത്ത് പു​റ​ത്ത് വ​ന്ന​ത്. സ്വ​ന്തം പാ​ർ​ട്ടി​യി​ൽ ഐ​ക്യം ഇ​ല്ലാ​ത്ത​വ​രാ​ണ് സ​ർ​ക്കാ​ർ പ്ര​ശ്ന​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ഇ​ട​തു​മു​ന്ന​ണി ഒ​ന്നാ​മ​തെ​ത്തും. ര​ണ്ടാം സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ആ​യി​രി​ക്കും. യു​ഡി​എ​ഫി​നോ​ടാ​ണ് ഇ​ട​തു​പ​ക്ഷം മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി ചി​ത്ര​ത്തി​ലി​ല്ല. പാ​ല​ക്കാ​ട് ബി​ജെ​പി​യെ ഉ​യ​ർ​ത്തു​ന്ന​ത് കോ​ൺ​ഗ്ര​സാ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.