നിലപാട് കടുപ്പിച്ച് എൻസിപി; മന്ത്രിസഭയിൽ നിന്ന് എ.കെ.ശശീന്ദ്രനെ പിൻവലിച്ചേക്കും
Saturday, October 26, 2024 11:52 PM IST
തിരുവനന്തപുരം: തോമസ് കെ. തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിർണായക നീക്കത്തിലേക്ക് എൻസിപി. ഇടത് മന്ത്രിസഭയിൽ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എൽഡിഎഫിനെ അറിയിച്ചേക്കും.
എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിക്ക് ഒരു മന്ത്രി നിർബന്ധമാണെന്ന് ഇവർ പറയുന്നു. എന്നാൽ ശശീന്ദ്രൻ മാറി തോമസ് കെ. തോമസ് മന്ത്രിയാകണമെന്നാണ് പി.സി.ചാക്കോ പക്ഷത്തിന്റെ നിലപാട്.
എന്നാൽ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം ലഭിച്ചേക്കില്ലെന്ന സൂചന പുറത്തു വന്നതോടെയാണ് എൻസിപി നിലപാട് കടുപ്പിക്കുന്നത്.