പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
Wednesday, October 23, 2024 11:45 PM IST
കണ്ണൂർ: ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. കൈക്കൂലി ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നുആരോഗ്യവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നിൽ പ്രശാന്ത് മറുപടി നൽകിയതായാണ് സൂചന.
പ്രിൻസിപ്പൽ ഇൻചാർജ്, സൂപ്രണ്ട് എന്നിവരിൽ നിന്നും അഡീഷണൽ ചീഫ് സെക്രട്ടറി വിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷണൽ ചീഫ് സെക്രട്ടറിയും, മെഡിക്കൽ വിദ്യാഭ്യാസ ജോയിൻ ഡയറക്ടറും അടങ്ങുന്ന സംഘമാണ് പരിയാരം മെഡിക്കൽ കോളജിൽ എത്തിയത്.
പെട്രോൾ പമ്പിന് അപേക്ഷിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അനുമതി ആവശ്യമെന്ന് അറിയില്ലായിരുന്നുവെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞതായി സൂചന. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ഇതര ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്ന പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.