ബസിന് ഫിറ്റ്നസ് നല്‍കിയില്ല; ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കിയവര്‍ക്കെതിരേ കേസ്
Monday, October 21, 2024 12:47 PM IST
തൃശൂര്‍: ബസിന് ഫിറ്റ്നസ് നല്‍കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയവര്‍ക്കെതിരേ കേസ്. ആമ്പല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസിന് ഫിറ്റ്നസ് നല്‍കാത്തതാണ് ഭീഷണിക്ക് കാരണം.
സംഭവത്തില്‍ ബസുടമയുടെ സുഹൃത്തുകളായ ജെന്സന്,ബിജു എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട എഎംവിഐ കെ.ടി.ശ്രീകാന്തിന്റെ പരാതിയിലാണ് നടപടി. സംഘം വീട്ടില്‍ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.
പണി പൂര്‍ത്തിയാകാത്ത ബസിന് ഫിറ്റ്നസ് നല്‍കാത്തതിന് സംഘം വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ശ്രീകാന്തിനൊപ്പം ഗര്‍ഭിണിയായ ഭാര്യയും ഉണ്ടായിരുന്നു.
തങ്ങള്‍ പരിഭ്രമിച്ച് പോയെന്നും മറ്റൊരു നവീന്‍ ബാബു ആകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും ശ്രീകാന്ത് പ്രതികരിച്ചു.