വിജയ് രൂപീകരിച്ച രാഷ്ട്രീയപാർട്ടിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിഎസ്പി
Sunday, October 20, 2024 8:32 PM IST
ചെന്നൈ: തമിഴ് നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന് നോട്ടീസ് അയച്ച് ബിഎസ്പി. തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ നിന്ന് ആനയുടെ ചിഹ്നം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിഎസ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അഞ്ചുദിവസത്തിനുള്ളില്‍ കൊടിയില്‍ മാറ്റം വരുത്തണം എന്നും ബിഎസ്പിയുടെ തമിഴ്നാട് ഘടകം അയച്ച നോട്ടീസില്‍ പറയുന്നുണ്ട്.വിജയ്യുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയില്‍ ഇടതും വലതുമായി ആനയുടെ ചിഹ്നങ്ങള്‍ ഉണ്ട്.
ആന ബിഎസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതുകൊണ്ട് ടിവികെ യുടെ പതാകയില്‍ ആനയെ ഉപയോഗിക്കാൻ പാടില്ലെന്നാണ് പാർട്ടി വാദിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 22നാണ് പാർട്ടി കൊടി നടൻ വിജയ് പുറത്തിറക്കിയത്. അന്നുതന്നെ ഇതില്‍ കടുത്ത എതിർപ്പ് ബിഎസ്പി അറിയിച്ചിരുന്നു.