അമ്മയ്ക്കൊപ്പം വരികയായിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു
Saturday, October 19, 2024 5:41 PM IST
തൃശൂർ: മാതാപിതാക്കളുടെ മുന്നിൽവച്ച് ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു. വാൽപ്പാറയിൽ കേരള - തമിഴ്നാട് അതിർത്തിയിലുണ്ടായ സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തൂൻ ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ഉഴേമല എസ്റ്റേറ്റിൽ ജോലിക്കു വന്നതായിരുന്നു ഇവർ. മാതാപിതാക്കൾക്കൊപ്പം കുഞ്ഞ് തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണ മുണ്ടായത്. തുടർന്ന് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോകുകയായിരുന്നു.
മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയുമായി ഓടി മറയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം വനാതിർത്തിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്ത് എത്തി.