ഹിന്ദി ഭാഷാ മാസാചരണം; പ്രധാനമന്ത്രിക്ക് കത്തയച്ചു സ്റ്റാലിൻ
Friday, October 18, 2024 5:32 PM IST
ചെന്നൈ: ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ പ്രധാനമന്ത്രിക്ക് കത്തയച്ചു സ്റ്റാലിൻ. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.
പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം.
ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർഥി വിഭാഗം രംഗത്തെത്തി.