എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ
Friday, October 18, 2024 10:27 AM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവീന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെയെന്നും ഗവർണർ പറഞ്ഞു.
തന്റെ കാലാവധി പൂർത്തിയായി. തീരുമാനം രാഷ്ട്രപതിയുടേതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാനെ വൈകാതെ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആൻഡമാൻ നിക്കോബറിലെ ലഫ്. ഗവർണർ ദേവേന്ദ്ര കുമാർ ജോഷിയെ കേരളത്തിൽ ഗവർണറായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രത്തിലെ ഉന്നതൻ ദീപികയോടു പറഞ്ഞു.
പുതിയ ഏതാനും ഗവർണർമാരുടെ നിയമനത്തോടൊപ്പം ഏതാനും ഗവർണർമാരുടെ സ്ഥലംമാറ്റം അടക്കമുള്ള അഴിച്ചുപണിയും അടുത്ത മാസം നടത്താനാണു നീക്കം.