ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ചികിത്സ വൈകിയെന്ന് പരാതി
Tuesday, October 15, 2024 11:54 PM IST
തിരുവനന്തപുരം: പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് പരാതി. ശരീരം മുഴുവൻ പൊള്ളലേറ്റ യുവാവിന് ആശുപത്രിയിൽ എത്തിയപ്പോൾ ട്രോളിയും സ്ട്രെച്ചറും ലഭിച്ചില്ല.
രോഗിയെ ഏറ്റെടുക്കാൻ അറ്റൻഡറും സ്ഥലത്തുണ്ടായിരുന്നില്ല. മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിനു മുന്നിൽ ഇയാൾ നിലത്തിരുന്നു. കരകുളം സ്വദേശി ബൈജു പൂജപ്പുരയിൽ നടുറോഡിൽ വച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും പൊള്ളലേറ്റു.