സമാധാന നൊബേൽ ജാപ്പനീസ് സംഘടനയ്ക്ക്; പുരസ്കാരം ആണവായുധങ്ങള്‍ക്കെതിരായ പോരാട്ടത്തിന്
Friday, October 11, 2024 3:04 PM IST
സ്റ്റോക്ഹോം: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സന്നദ്ധ സംഘടനയാണിത്.
ലോകത്തെ ആണവായുധമുക്തമാക്കാനുള്ള ഇവരുടെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. അണുബോംബ് സ്ഫോടനം നടന്ന് 11 വർഷങ്ങള്‍ക്ക് ശേഷമാണ് സംഘടന രൂപംകൊണ്ടത്.
ജപ്പാനിലെ ആണവാക്രമണത്തെ അതിജീവിച്ചവരുടെ ഏക രാജ്യാന്തര സംഘടന കൂടിയാണിത്. 2016 വരെയുള്ള കണക്കുകള്‍ പ്രകാരം 1.74 ലക്ഷം അതിജീവിതരാണ് ജപ്പാനിലുള്ളത്.