ലഹരി പാർട്ടി കേസ്; പ്രയാഗ മാർട്ടിനെ നാളെ ചോദ്യംചെയ്യും
Wednesday, October 9, 2024 5:48 PM IST
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി പാർട്ടി കേസിൽ നടി പ്രയാഗ മാർട്ടിനെ നാളെ പോലീസ് ചോദ്യംചെയ്യും. മരട് പോലീസ് സ്റ്റേഷനിൽ എത്താനാണ് പ്രയാഗയോട് നിർദേശിച്ചിരിക്കുന്നത്.
കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെയെന്ന് പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരൻ വഴിയാണ് സിനിമ താരങ്ങൾ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൊച്ചിയിൽ ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡിജെയിൽ പങ്കെടുക്കാൻ എന്ന പേരിൽ സേവാൻ സ്റ്റാർ ഹോട്ടലിൽ ബോബി ചലപതി എന്നയാളുടെ പേരിൽ മുറി ബുക്ക്ചെയ്യുന്നു. ഇവിടെ ഗുണ്ടാ തലവൻ ഓംപ്രകാശ് ലഹരി പാർട്ടിക്ക് നേതൃത്വം നൽകി.
സനിമ താരങ്ങൾ അടക്കം 20 പേർ ഹോട്ടല്‍ മുറിയിൽ ഉണ്ടായിരുന്നു. എളമക്കര സ്വദേശിയായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും മുറിയിൽ എത്തിയതെന്നും പോലീസ് പറയുന്നു. ബിനു തോമസിന്റെ മൊഴിയെടുത്തതിൽനിന്നാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.