രസതന്ത്ര നൊബേൽ മൂന്നു പേർക്ക്
Wednesday, October 9, 2024 3:59 PM IST
സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള 2024ലെ നൊബേൽ പുരസ്കാരം മൂന്നു പേർക്ക്. ഡേവിഡ് ബക്കർ, ഡെമിസ് ഹസാബിസ്, ജോണ് എം. ജംപർ എന്നിവർക്കാണ് പുരസ്കാരം.
കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനിനാണ് ഡേവിഡ് ബേക്കറിന് പുരസ്കാരം. പ്രോട്ടീൻ ഘടനയുടെ പ്രവചനത്തിനാണ് ഡെമിസ് ഹസാബിസിനും ജോണ് എം. ജംപറിനും പുരസ്കാരം ലഭിച്ചത്.