റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാറ്റമില്ല
Wednesday, October 9, 2024 11:10 AM IST
മുംബൈ: റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. ബാങ്ക് പരിശ നിരക്കിൽ തൽക്കാലം മാറ്റമുണ്ടാകില്ല. കാരണം റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ധനനയസമതി തീരുമാനിച്ചു.
പത്താം തവണയാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാൻ ധനനയസമതി തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യങ്ങളോട് പറഞ്ഞു.
നാണയപ്പെരുപ്പം 4.8 ശതമാനമാനതിന് അടുത്തായിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. 2025 സാന്പത്തിക വർഷം വരെ നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിൽ താഴെ നിലനിർത്താൻ സാധിക്കുമെന്നാണ് ആർബിഐയുടെ കണക്കുകൂട്ടൽ.
രാജ്യത്തിന്റെ വളർച്ച നിരക്ക് ഏഴ് ശതമാനത്തിനു മുകളിൽ 2025 സാന്പത്തിക വർഷം നിലനിർത്തുമെന്നും ആർബിഐ വ്യക്തമാക്കി. ഈ ഘട്ടത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് റിസർവ് ബാങ്കിന്റെ തീരുമാനം.
2023 ഫെബ്രുവരിക്കുശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുകയാണ്.