ലഹരി പാർട്ടിക്ക് താരങ്ങൾ എത്തിയത് ഇടനിലക്കാരൻ വഴി; ഇരുവരെയും ഉടൻ ചോദ്യംചെയ്യും
Tuesday, October 8, 2024 7:23 PM IST
എറണാകുളം: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ നടന്നത് ലഹരി പാർട്ടി തന്നെയെന്ന് പോലീസ്. ഇടനിലക്കാരൻ വഴിയാണ് സിനിമ താരങ്ങൾ എത്തിയതെന്നും പോലീസ് വ്യക്തമാക്കി.
സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും ഉടൻ ചോദ്യം ചെയ്യും എന്നാണ് വിവരം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൊച്ചിയിൽ ബോൾഗാട്ടിയിൽ അലൻ വാക്കറുടെ ഡിജെയിൽ പങ്കെടുക്കാൻ എന്ന പേരിൽ സേവാൻ സ്റ്റാർ ഹോട്ടലിൽ ബോബി ചലപതി എന്നയാളുടെ പേരിൽ മുറി ബുക്ക്ചെയ്യുന്നു. ഇവിടെ ഗുണ്ടാ തലവൻ ഓംപ്രകാശ് ലഹരി പാർട്ടിക്ക് നേതൃത്വം നൽകി.
സനിമ താരങ്ങൾ അടക്കം 20 പേർ ഹോട്ടല്‍ മുറിയിൽ ഉണ്ടായിരുന്നു. എളമക്കര സ്വദേശിയായ ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും മുറിയിൽ എത്തിയതെന്നും പോലീസ് പറയുന്നു. ബിനു തോമസിന്റെ മൊഴിയെടുത്തതിൽനിന്നാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.