കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ർ​ഭൂം ജി​ല്ല​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗം​ഗാ​റാം​ച​ക് മൈ​നിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലാ​ണ് (ജി​എം​പി​എ​ൽ) അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ൽ​ക്ക​രി പൊ​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.