മം​ഗ​ളു​രു: മു​ൻ ക​ർ​ണാ​ട​ക എം​എ​ൽ​എ മു​ഹി​യു​ദ്ദീ​ൻ ബാ​വ​യു‌​ടെ സ​ഹോ​ദ​ര​ൻ മും​താ​സ് അ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​ള്ളൂ​ർ പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ മും​താ​സ് അ​ലി​യെ കാ​ണാ​താ​യി​രു​ന്നു.

മും​താ​സി​ന്‍റെ കാ​ർ കു​ള്ളൂ​ർ പാ​ല​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

താ​ൻ ഇ​നി മ​ട​ങ്ങി വ​രി​ല്ല എ​ന്ന വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം അ​ദ്ദേ​ഹം മ​ക​ൾ​ക്ക് അ​യ​ച്ചി​രു​ന്നു. അ​റി​യ​പ്പെ​ടു​ന്ന വ്യ​വ​സാ​യി​യും മി​സ്ബാ ഗ്രൂ​പ്പി​ന്‍റെ ത​ല​വ​നും ആ​ണ് മും​താ​സ് അ​ലി.