മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചു: മന്ത്രി എം.ബി. രാജേഷ്
Tuesday, October 1, 2024 10:44 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ച് അല്ല. കള്ളക്കടത്ത് സ്വർണം എന്തിന് ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഏതെങ്കിലും ജില്ലയെ കുറിച്ചല്ല മുഖ്യമന്ത്രിയുടെ പരാമർശമെന്നും രാജേഷ് വിശദീകരിച്ചു. ഇതിലെ തിരക്കഥ എന്താണെന്ന് വ്യക്തമായെന്നും രാജേഷ് കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 150 കിലോ സ്വര്‍ണവും കോടികളുടെ ഹവാല പണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തില്‍ എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.