മന്ത്രിസ്ഥാനം ഒഴിയുന്നതിൽ തനിക്ക് വൈമനസ്യം ഇല്ലെന്ന് ശശീന്ദ്രൻ
Monday, September 30, 2024 5:06 PM IST
തിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിയുന്നതിൽ തനിക്ക് വൈമനസ്യം ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രിസ്ഥാനം മാറുന്ന ധാരണ ഉണ്ടായിരുന്നുവെന്ന് ദേശീയ നേതൃത്വം ഇപ്പോളാണ് പറഞ്ഞത്. മന്ത്രി സ്ഥാനം ഒഴിയുന്നതിൽ നേതൃത്വത്തിന് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാപരമായി തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ടവർ അതിന് തയാറാകണം. അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ആളല്ല താൻ എന്നും ശശീന്ദ്രൻ പറഞ്ഞു.
തീരുമാനം വരുന്നതിനു മുൻപേ മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ അത് ഉചിതമാണോ എന്ന് ആലോചിക്കണമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.