ബം​ഗ​ളൂ​രു: ഷി​രൂ​രി​ലെ തെ​ര​ച്ചി​ൽ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ശ് സെ​യ്ൽ. ഈ​ശ്വ​ർ മാ​ൽ​പെ നി​ര​ന്ത​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും എം​എ​ൽ​എ തു​റ​ന്ന​ടി​ച്ചു.

ഡ്രെ​ഡ്ജിം​ഗ് എ​ത്ര ദി​വ​സം വേ​ണ​മെ​ങ്കി​ലും തു​ട​രാ​നാ​ണ് തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച റി​ട്ട​യ​ർ മേ​ജ​ർ ജ​ന​റ​ൽ ഇ​ന്ദ്ര​ബാ​ൽ ഷി​രൂ​രി​ൽ എ​ത്തും. നേ​ര​ത്തെ അ​ദ്ദേ​ഹം സ്പോ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യാ​ണ് വ​രു​ന്ന​തെ​ന്നും അ​​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്നു​വെ​ന്ന് ഈ​ശ്വ​ര്‍ മ​ല്‍​പെ അ​റി​യി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​ന്നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് മ​ൽ​പെ പ്ര​തി​ക​രി​ച്ചു. അ​ധി​കം ഹീ​റോ ആ​കേ​ണ്ടെ​ന്നാ​ണ് ത​ന്നോ​ട് പ​റ​ഞ്ഞ​ത്. സ്വ​ന്തം നാ​ടാ​യ ഉ​ടു​പ്പി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ഇ​നി ഷി​രൂ​രി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നി​ല്ല.

ദൗ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന​നി​മി​ഷം വ​രെ തെ​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തി​ന് നേ​ര​ത്തേ വാ​ക്കു​കൊ​ടു​ത്ത​താ​ണ്. ആ ​വാ​ക്ക് പാ​ലി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​ര്‍​ജു​ന്‍റെ കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നെ​ന്നും മ​ൽ​പെ പ​റ​ഞ്ഞു.