സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ച​തി​ലു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ല്‍ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​ന്മേ​നി​ക്കു​ന്ന് ആ​നാ​ഞ്ചി​റ നി​ര​വ​ത്ത് വീ​ട്ടി​ല്‍ എ​ന്‍. പി.​ജ​യ​ന്‍ (51) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടി​ന് ഇ​യാ​ളു​ടെ വീ​ടി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​രു​മാ​യി ഇ​യാ​ള്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ന്നും അ​സ​ഭ്യം വി​ളി​ച്ച് മ​ര്‍​ദി​ച്ചെ​ന്നു​മാ​ണ് കേ​സ്.

ബി​ല്ല് അ​ടയ്​ക്കാ​ത്ത​തി​നാ​ല്‍ ജ​യ​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ നേ​ര​ത്തെ വിഛേ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.