ന്യൂ​ഡ​ൽ​ഹി: ബോം​ബെ ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് നി​തി​ൻ ജാം​ദാ​റി​നെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി.

കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് ഉ​ൾ​പ്പ​ടെ എ​ട്ടു ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് കൂ​ടി പു​തി​യ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ നി​യ​മി​ച്ചു. ബോം​ബെ ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് കെ.​ആ​ർ. ശ്രീ​റാ​മാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്.

ഹൈ​ക്കോ​ട​തി​ക​ളു​ടെ ചീ​ഫ് ജ​സ്റ്റീ​സ് നി​യ​മ​നം വൈ​കു​ന്ന​തി​നെ​തി​രെ​യു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് നി​യ​മ​ന വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​ത്.

ജ​സ്റ്റീ​സ് നി​തി​ൻ ജാം​ദാ​ർ വൈ​കാ​തെ ത​ന്നെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ബോം​ബെ ഹൈ​ക്കോ​ട​തി​യി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ഡി.​കെ. ഉ​പാ​ധ്യാ​യ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും സീ​നി​യ​റാ​യ ജ​ഡ്ജി​യാ​ണ് നി​തി​ന്‍ ജാം​ദാ​ര്‍.