തി​രു​വ​ന​ന്ത​പു​രം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച പു​റ​ത്തു വ​ന്ന ആ​റു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യി. ഇ​തു വ​രെ 74 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

പു​തു​താ​യി ആ​രെ​യും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ല്‍ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ 267 പേ​രാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ 81 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

177 പേ​ര്‍ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലും 90 പേ​ര്‍ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലു​മാ​ണു​ള്ള​ത്. പ്രൈ​മ​റി പ​ട്ടി​ക​യി​ലു​ള്ള 134 പേ​രാ​ണ് ഹൈ​റി​സ്‌​ക് കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ര​ണ്ടു പേ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

ഇ​വ​ര്‍ അ​ട​ക്കം നാ​ലു പേ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 28 പേ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.