ചെ​ന്നൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ലീ​ഡ്. സ്കോ​ർ: ഇ​ന്ത്യ 376, 287/4 ബം​ഗ്ലാ​ദേ​ശ് 149,158/4. വെ​ളി​ച്ച​ക്കു​റ​വു മൂ​ലം മൂ​ന്നാം ദി​വ​സ​ത്തെ ക​ളി നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 158 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ര​ണ്ട് ദി​വ​സ​വും ആ​റ് വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ബം​ഗ്ലാ ക​ടു​വ​ക​ൾ​ക്ക് ജ​യി​ക്കാ​ൻ 357 റ​ൺ​സ് കൂ​ടി വേ​ണം. 51 റ​ൺ​സു​മാ​യി നാ​യ​ക​ൻ ന​ജ്മു​ൾ ഹൊ​സൈ​ൻ ഷാ​ന്‍റോ​യും അ​ഞ്ച് റ​ൺ​സു​മാ​യി ഷ​ക്കീ​ബ് അ​ൽ ഹ​സ​നു​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്കാ​യി ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ൻ മൂ​ന്നും ബും​റ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

നേ​ര​ത്തേ 287ന് ​നാ​ല് എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ ഡി​ക്ല​യ​ര്‍ ചെ​യ്തി​രു​ന്നു. ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ​യും (119) ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും (109) സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യ്ക്ക് 515 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ലീ​ഡ് സ​മ്മാ​നി​ച്ച​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ശ്വി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​യു​ടെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ 376 റ​ണ്‍​സ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ബം​ഗ്ലാ​ദേ​ശി​ന് 149 റ​ണ്‍​സെ​ടു​ക്കാ​നേ ആ​യു​ള്ളൂ.