ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ബി​ജെ​പി ത​ന്നെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും ഹ​രി​യാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വ​ന്‍ വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ള്‍ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച് ക​ഴി​ഞ്ഞെ​ന്നും ഖ​ട്ട​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രാ​ന്‍ ബി​ജെ​പി സ​ര്‍​ക്കാ​ർ തു​ട​രേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന ഒ​ന്നും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ക്ഷേ​മ​ത്തി​നും വി​ക​സന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും ഖ​ട്ട​ര്‍ പ​റ​ഞ്ഞു.