ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. റോ​ഹ്ത​ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന എ​സ്‌​സി, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കാ​ന്‍ പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് സ്‌​കൂ​ട്ട​റും ന​ല്‍​കു​മെ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു.

അ​ഗ്നിവീ​റു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പാ​ക്കും. 24 നാ​ണ്യ​വി​ള​ക​ള്‍​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്. ബി​ജെ​പി ഭ​ര​ണ​കാ​ല​ത്ത് ഹ​രി​യാ​ന പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണെ​ന്നും ജെ.​പി. ന​ഡ്ഡ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ല്‍ വ​ന്‍ മാ​റ്റ​മു​ണ്ടാ​യി. അ​വ ഇ​പ്പോ​ള്‍ ദൃ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​വാ​ക്ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും, ക​ര്‍​ഷ​ക​ര്‍​ക്കും ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ത്തി​നും മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​താ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും ച​ട​ങ്ങി​ന് മു​ന്‍​പാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സൈ​നി, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ടാ​ര്‍, റാ​വു ഇ​ന്ദ​ര്‍​ജി​ത്ത് സിം​ഗ്, കെ.​പി. ഗു​ര്‍​ജാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.