ബം​ഗ​ളൂ​രു: ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ലി​ന് ഡ്രെ​ഡ്ജ​ർ ഗം​ഗാ​വ​ലി പു​ഴ​യി​ലെ​ത്തി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് 4.45 ഓ​ടെ​യാ​ണ് ഡ്രെ​ഡ്ജ​ർ ഗം​ഗാ​വാ​ലി പു​ഴ​യി​ൽ എ​ത്തി​ച്ച​ത്.

ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ആ​ദ്യ പാ​ലം ക​ട​ന്ന് ഡ്രെ​ഡ്ജ​ർ ഷി​രൂ​രി​ലേ​ക്ക് യാ​ത്ര തു​ട​രു​ക​യാ​ണ്. വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പാ​ല​ത്തി​ന് അ​ടി​യി​ലൂ​ടെ‌ ഡ്രെ​ഡ്ജ​ർ ക​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ക്കു​ന്ന​ത്. ഗോ​വ​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച ഡ്രെ​ഡ്ജ​ർ കാ​ർ​വാ​ർ തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചി​രു​ന്നു.