ജ​യ്പുര്‍: രാ​ജ​സ്ഥാ​നി​ലെ ദൗ​സ​യി​ലെ ബാ​ന്‍​ഡ്കു​യി​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ ര​ണ്ട​ര വ​യ​സു​കാ​രിയെ ര​ക്ഷ​പെ​ടു​ത്തി. 18 മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീ​ടി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന നീ​രു എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ​ത്. തു​ട​ര്‍​ന്ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും കു​ട്ടി​യ്ക്കാ​യി അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി.

ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി മെ​ഡി​ക്ക​ല്‍ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.