തൃ​ശൂ​ര്‍: തൃ​പ്ര​യാ​ര്‍ സെ​ന്‍റ​റി​ന​ടു​ത്ത് ക​ണ്ടെ​യ്ന​ർ ലോ​റി​യും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. വ​ല​പ്പാ​ട് കോ​ത​കു​ളം ബീ​ച്ച് സ്വ​ദേ​ശി ആ​ശീ​ര്‍​വാ​ദ് (18), മാ​ലാ​ഖ വ​ള​വ് സ്വ​ദേ​ശി ഹാ​ഷിം (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ തൃ​പ്ര​യാ​ര്‍ വി.​ബി മാ​ളി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ടു​പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന നി​ഹാ​ല്‍ എ​ന്ന​യാ​ളെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.