എ​ട​ക്ക​ര: കോ​ഴി​ക്കോ​ട്ടു​നി​ന്നു കാ​ണാ​താ​യ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യെ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചു​ങ്ക​ത്ത​റ കൊ​ന്ന​മ​ണ്ണ സ്വ​ദേ​ശി കാ​ര​ക്കാ​ട്ട് പീ​ടി​ക​യി​ല്‍ വീ​ട്ടി​ല്‍ കെ.​എം. നൈ​നാ​ന്‍ മാ​ത്യു (59) വി​നെ​യാ​ണ് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ മൂ​ന്നാം ട്രാ​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ പ​തി​മൂ​ന്ന് മു​ത​ല്‍ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.