പാ​രീ​സ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച് ക​രു​ത്ത​രാ​യ പി​എ​സ്ജി​ക്ക് ജ​യം. സ്പാ​നി​ഷ് ടീ​മാ​യ ജി​റോ​ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് പി​എ​സ്ജി വി​ജ​യി​ച്ച​ത്.

പാ​രീ​സി​ലെ പാ​ർ​ക് ഡി ​പ്രി​ൻ​സ​സ് സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. തു​ട​ക്കം മു​ത​ൽ പി​എ​സ്ജി മി​ക​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം നേ​ടാ​നാ​യി​ല്ല. 90-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ വ​ന്ന​ത്. ജി​റോ​ണ ഗോൾകീപ്പർ പൗ​ലോ ഗ​സാം​ഗി​യ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലാ​ണ് പി​എ​സ്ജി വി​ജ​യി​ച്ച​ത്.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് മൂ​ന്ന് പോ​യ​ന്‍റാ​യി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ഇ​ന്‍റ​ർ മി​ലാ​ൻ മ​ത്സ​രം സ​മ​നി​ല​യി​ലാ​യി.