കോ​ത​മം​ഗ​ലം: സ്വി​മ്മിം​ഗ് പൂ​ളി​ല്‍ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കോ​ത​മം​ഗ​ലം ചെ​റു​വ​ട്ടൂ​രി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ജി​യാ​സി​ന്‍റെ മ​ക​ന്‍ അ​ബ്രാം സെ​യ​ത് ആ​ണ് മ​രി​ച്ച​ത്.

അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ല്‍ ജി​യാ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി​യ​താ​ണ്. ഇ​തി​നി​ടെ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ വീ​ടി​ന​ക​ത്തു​ള്ള സ്വി​മ്മിം​ഗ് പൂ​ളി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി. അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.