തൃ​ശൂ​ര്‍: മു​പ്ലി​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് മൂ​പ്ലി ഓ​ലി​ക്ക​ല്‍ ജോ​സ​ഫി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ട​ത്.

നായയുടെ നി​ര്‍​ത്താ​ത​യു​ള്ള കു​ര കേ​ട്ട് വീ​ട്ടു​കാ​ര്‍ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ട​ത്. സി​സി​ടി​വി ക്യാ​മ​റ​യി​ലും പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി.

വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഇ​വി​ടെ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യി​രു​ന്നു.