കൊച്ചി: പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന പേ​രി​ൽ പു​തു​താ​യി വ​രു​ന്ന സം​ഘ​ട​ന​യി​ൽ നി​ല​വി​ൽ ഭാ​ഗ​മ​ല്ലെ​ന്ന് അ​റി​യി​ച്ച് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ എ​ന്ന ആ​ശ​യ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്നും ആ ​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ലി​ജോ പ​റ​ഞ്ഞു. സം​ഘ​ട​ന​യി​ല്‍ ചേ​രു​ന്ന​ത് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നും അ​തു​വ​രെ ത​ന്‍റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന ഒ​ന്നും ത​ന്‍റെ അ​റി​വോ​ടെ അ​ല്ലെ​ന്നും ലി​ജോ അ​റി​യി​ച്ചു.

മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യി​ൽ ഞാ​ൻ നി​ല​വി​ൽ ഭാ​ഗ​മ​ല്ല. ക്രി​യാ​ത്മ​ക​മാ​യ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക നി​ർ​മാ​താ​ക്ക​ളു​ടെ സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ എ​ന്ന ആ​ശ​യ​ത്തോ​ട് യോ​ജി​ക്കു​ന്നു അ​ത്ത​ര​ത്തി​ലൊ​ന്നി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

അ​ങ്ങി​നെ​യൊ​രു കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​വാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ​ക്ഷം അ​തൊ​രു ഔ​ദ്യോ​ഗി​ക അ​റി​യി​പ്പാ​യി എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കും. അ​തു​വ​രെ എ​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​ന്നും എ​ന്‍റെ അ​റി​വോ​ടെ​യ​ല്ല. ലി​ജോ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ആ​ഷി​ഖ് അ​ബു, അ​ഞ്ജ​ലി മേ​നോ​ന്‍, രാ​ജീ​വ് ര​വി, റി​മ ക​ല്ലി​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സം​ഘ​ട​ന​യാ​യ പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​രി​ക.

മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ ന​വീ​ക​രി​ക്കു​ക, പു​തി​യ സി​നി​മാ സം​സ്‌​കാ​രം രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ല്‍​കു​ന്ന​ത്. സ​മ​ത്വം, സ​ഹ​ക​ര​ണം, സാ​മൂ​ഹി​ക​നീ​തി എ​ന്നീ മൂ​ല്യ​ങ്ങ​ളി​ല്‍ ഊ​ന്നി​ക്കൊ​ണ്ടാ​യി​രി​ക്കും സം​ഘ​ട​ന പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ര്‍​മാ​താ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞി​രു​ന്നു.