തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള മ​സ്റ്റ​റിം​ഗ് ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​ന്നാം​ഘ​ട്ടം 18 മു​ത​ല്‍ 24 വ​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്.

25 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​വ​രെ കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലും മ​സ്റ്റ​റിം​ഗ് ന​ട​ക്കും. മൂ​ന്നാം ഘ​ട്ട​മാ​യ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മ​സ്റ്റ​റിം​ഗ്.

ഒ​ക്ടോ​ബ​ര്‍ 15 നു​മു​മ്പ് മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. മു​ന്‍​ഗ​ണ​നേ​ത​ര (വെ​ള്ള, നീ​ല) കാ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ളു​ടെ മ​സ്റ്റ​റിം​ഗ് തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. നേ​രി​ട്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്തും.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലോ മ​റ്റ് ജി​ല്ല​ക​ളി​ലോ താ​ത്കാ​ലി​ക​മാ​യി താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് അ​ത​തി​ട​ങ്ങ​ളി​ലെ ഏ​തെ​ങ്കി​ലും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്താം.