ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​നെ​ല്‍​വേ​ലി​യി​ല്‍ ബൈ​ക്ക് ടാ​ങ്ക​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍ മ​രി​ച്ചു. ക​ണ്ണ​ന്‍(40) ഭാ​ര്യാ മാ​താ​വ് ആ​ണ്ടാ​ള്‍(66), ക​ണ്ണ​ന്‍റെ മ​ക​ളാ​യ മാ​രീ​ശ്വ​രി(14) സ​മീ​റ(​ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​രു​നെ​ല്‍​വേ​ലി ത​ച്ച​ന​ല്ലൂ​രി​ലെ പാ​ല​ത്തി​ല്‍​വ​ച്ചാ​ണ് അ​പ​ക​ടം. ബൈ​ക്ക് എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന ടാ​ങ്ക​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.