ഷി​രൂ​ര്‍: ഉ​ത്ത​ര​ക​ന്ന​ഡ​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ര്‍ അ​ര്‍​ജു​നാ​യി തി​ര​ച്ചി​ല്‍ ന​ട​ത്താ​നു​ള്ള ഡ്ര​ഡ്ജ​ര്‍ പു​റ​പ്പെ​ട്ടു. ദൗ​ത്യ​ത്തി​നു​ള്ള ഡ്ര​ഡ്ജ​റു​മാ​യി ഗോ​വ​യി​ല്‍​നി​ന്നാ​ണ് ട​ഗ് ബോ​ട്ട് പു​റ​പ്പെ​ട്ട​ത്.

ഇ​ന്ന് വൈ​കി​ട്ടോ​ടെ ട​ഗ് ബോ​ട്ട് കാ​ര്‍​വാ​ര്‍ തു​റ​മു​ഖ​ത്തെ​ത്തും. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഇ​വി​ടെ​നി​ന്ന് ഷി​രൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. വ്യാ​ഴാ​ഴ്ച ഡ്ര​ഡ്ജ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച് തി​ര​ച്ചി​ല്‍ തു​ട​ങ്ങാ​നാ​യേ​ക്കും.

പു​ഴ​യി​ലെ ഒ​ഴു​ക്ക് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ബു​ധ​നാ​ഴ്ച കാ​ര്‍​വാ​റി​ല്‍ യോ​ഗം ചേ​രും. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഡ്ര​ഡ്ജ​ര്‍ ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ഇ​തി​ന് ശേ​ഷ​മാ​കും ഡ്ര​ഡ്ജ​റു​മാ​യു​ള്ള ട​ഗ് ബോ​ട്ട് ഷി​രൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ക. അ​ര്‍​ജു​ന​ട​ക്കം മൂ​ന്ന് പേ​ര്‍​ക്കാ​യാ​ണ് ഷി​രൂ​രി​ല്‍ ഡ്ര​ഡ്ജ​ര്‍ എ​ത്തി​ച്ച് തി​ര​ച്ചി​ല്‍ ന​ട​ത്തു​ക.