മ​ല​പ്പു​റം: വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ആ​ൾ​ക്ക് മ​ങ്കി​പോ​ക്‌​സെ​ന്ന് സം​ശ​യം. ഇ​യാ​ൾ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.

എ​ട​വ​ണ്ണ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ള്‍ ദു​ബാ​യി​യി​ല്‍​നി​ന്ന് എ​ത്തി​യ​ത്.

ചി​ക്ക​ന്‍ പോ​ക്‌​സി​ന് സ​മാ​ന​മാ​യ കു​മി​ള​ക​ള്‍ ദേ​ഹ​ത്ത് ക​ണ്ട​തോ​ടെ ഇ​യാ​ൾ ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​നെ കാ​ണു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ച​ത്. ഇ​യാ​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.