മും​ബൈ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നാ​വ് പി​ഴു​തെ​ടു​ക്കു​ന്ന​വ​ർ​ക്ക് 11 ല​ക്ഷം രൂ​പ കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ ശി​വ​സേ​ന(​ഷി​ൻ​ഡെ) എം​എ​ൽ​എ സ​ഞ്ജ​യ് ഗെ​യ്ക്‌​വാ​ദി​നെ​തി​രെ കേ​സ്.

പ​രാ​മ​ർ​ശം ഏ​റെ വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ബു​ൽ​ധാ​ന എം​എ​ൽ​എ​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ വി​ദേ​ശ​ത്തു​വ​ച്ച് ന​മ്മു​ടെ രാ​ജ്യ​ത്തെ സം​വ​ര​ണ​സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു പ്ര​സം​ഗി​ച്ചു​വെ​ന്നും ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം വെ​ളി​വാ​ക്കു​ന്ന​താ​ണെ​ന്നു ഗെ​യ്ക്‌​വാ​ദ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹം രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, പ്ര​സ്താ​വ​ന​യോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ബ​വ​ൻ​കു​ളെ പ്ര​തി​ക​രി​ച്ചു.