കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി​യി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ജ്മ​ൽ അ​മി​ത വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ചു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ കു​ഞ്ഞു​മോ​ൾ മ​രി​ക്കു​ക​യും ഫൗ​സി​യ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ കു​ഞ്ഞു​മോ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ കാ​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ജ്മ​ലി​നെ​യും അ​പ​ക​ട​സ​മ​യ​ത്ത് കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ശ്രീ​ക്കു​ട്ടി​യെ​യും ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം എ​തി​രെ വ​ന്ന മ​റ്റൊ​രു കാ​റി​ലും അ​ജ്മ​ൽ ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ചി​രു​ന്നു.