കൊ​ച്ചി: കാ​ല​ടി പ്ലാ​ന്‍റേഷ​നി​ലെ ക​ല്ലാ​ല എ​സ്റ്റേ​റ്റി​ല്‍ കാ​ട്ടാ​ന കാ​ര്‍ ത​ക​ര്‍​ത്തു. യാ​ത്ര​ക്കാ​ര്‍ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ജോ​യി, ബേ​സി​ല്‍, ജോ​സ് എ​ന്നി​വ​രാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ലു​ണ്ടാ​യ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ന്നോ​വ കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കു​ളി​രാം​തോ​ട് ഭാ​ഗ​ത്ത് വ​ച്ച് ആ​ന​യെ ക​ണ്ട് യാ​ത്ര​ക്കാ​ര്‍ വാ​ഹ​നം നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ഞ്ഞ​ടു​ത്ത കാ​ട്ടാ​ന കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ആ​ന കൂ​ടു​ത​ല്‍ ആ​ക്ര​മ​ണ​ത്തി​ന് മു​തി​രാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​തി​ന് സ​മീ​പ​ത്താ​ണ് ക​ഴി​ഞ്ഞാ​ഴ്ച സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച ദ​മ്പ​തി​മാ​രെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.